ഫാറൂഖ് കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദവും ആധ്യാപന പരിശീലനവും പൂര്‍ത്തിയാക്കിയ യു കലാനാഥന്‍ ചാലിയം ഇമ്പിച്ചി ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. രാജ്യത്തെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഫിറ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍) യുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.